Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു



കൊയിലാണ്ടി: വിഷുദിനാഘോഷത്തിനിടെ   പടക്കം പൊട്ടിത്തെറിച്ച് 16 കാരനായ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായി. കൊരയങ്ങാട് തെരുവിലെ എടക്കോടൻ വീട്ടിൽ അദ്വൈത് ആണ് മരിച്ചത്. ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിത്തെറിച്ച് ശരീരത്തിൽ വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

 കൊരയങ്ങാട് ഗ്രൗണ്ടിൽ പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പടക്കം അപ്രതീക്ഷിതമായി ശരീരത്തിലേക്ക് തെറിച്ചു വീണ് അദ്വൈതിന് മാരകമായി പരിക്കേറ്റു. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മറ്റൊരാൾക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇയാൾ ചികിത്സയിലാണ്.

അനീഷിന്റെയും ബിൻസിയുടെയും മകനാണ് മരിച്ച അദ്വൈത്. സഹോദരൻ: അർജുൻ. . പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments