Ticker

6/recent/ticker-posts

ഡാഷ് മോനേ രേവന്തേ' മറുപടി വരുന്നുണ്ട്; രേവന്ത് റെഡ്ഡിക്ക് തിരിച്ചടിയുമായി പിണറായി വിജയൻ


തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ വിവാദ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയെ 'പോ മോനേ വിജയാ' എന്ന് അഭിസംബോധന ചെയ്തതിനും ഔദ്യോഗിക കത്തിൽ ഇതേ വാചകം പ്രിന്റ് ചെയ്തതിനും ശക്തമായ ഭാഷയിലാണ് പിണറായി വിജയൻ പ്രതികരിച്ചത്.

ഒരു മുഖ്യമന്ത്രി എന്ന നിലയിൽ രേവന്ത് റെഡ്ഡി പാലിക്കേണ്ട ചില മര്യാദകളുണ്ട്. അദ്ദേഹം അത് കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.
 രേവന്ത് റെഡ്ഡിയുടെ ആരോപണങ്ങൾക്ക് ഇപ്പോൾ മറുപടി പറയാൻ സമയമില്ല. എന്നാൽ 'ഡാഷ് മോനേ രേവന്തേ' എന്ന മറുപടി വരുന്നുണ്ട് എന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു രേവന്ത് റെഡ്ഡി പിണറായി വിജയനെതിരെ വിവാദ പരാമർശം നടത്തിയത്. ഇത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മറുപടി വന്നിരിക്കുന്നത്.

Post a Comment

0 Comments