Ticker

6/recent/ticker-posts

നന്തിയിൽ ഇരുട്ടിൻ്റെ മറവിൽ വീണ്ടും കക്കൂസ് മാലിന്യം ഒഴുക്കിയതായി പരാതി


നന്തി ബസാർ: ദേശീയ പാതയിൽ റെയിൽവേ മേൽപാലത്തിന്റെ തെക്ക് ഭാഗത്ത് പഴയ ടോൾ ബൂത്തിനരുകിലായി ഇരുട്ടിന്റെ മറവിൽ  കക്കൂസ് മാലിന്യം ഒഴുക്കിയതായി പരാതി.ദുർഗന്ധം വമിച്ചതോടെയാണ് പ്രദേശവാസികൾ അന്വഷണം തുടങ്ങിയത്. ഉടൻ മുടാടി ഗ്രാമ പഞ്ചായത്തിലും പോലീസ്സ്‌സ്റ്റേഷനിലും വാർഡ് മെമ്പർ സവിത വിവരമറിയിച്ചു.എന്നാൽ ഇതുവരെയും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പരാതി ഉയരുന്നു.  നാലാം തവണയാണ് ഈ ഭാഗത്ത് മാലിന്യം ഒഴുക്കിവിട്ട് ഇരുട്ടിന്റെ മറവിൽ സാമൂഹ്യദ്രോഹികൾ  കടന്നു കളയുന്നത്.

Post a Comment

0 Comments