Ticker

6/recent/ticker-posts

പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിച്ചു

 


ചിറയിൻകീഴ് അഴൂരിൽ ഉറങ്ങിക്കിടന്ന എട്ടു വയസ്സുകാരനെ മരണം തട്ടിയെടുത്തത് പാമ്പിന്റെ രൂപത്തിൽ. അഴൂർ മൂലേൽ വീട്ടിൽ അനുവിന്റെ മകൻ ദിക്ഷൽ ആണ് പാമ്പുകടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

അമ്മയ്ക്കും സഹോദരിക്കുമൊപ്പം സുരക്ഷിതമായി ഉറങ്ങുകയായിരുന്നു നോബിൾ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ദിക്ഷൽ. പുലർച്ചെ കാലിൽ കഠിനമായ വേദന അനുഭവപ്പെട്ട് കുട്ടി നിലവിളിച്ചതോടെയാണ് വീട്ടുകാർ ഉണരുന്നത്. ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയെങ്കിലും വഴിമധ്യേ കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു. വീടിനുള്ളിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ മൂർഖൻ പാമ്പാണ് കുഞ്ഞിന്റെ ജീവനെടുത്തതെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments