കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ ഓടുന്ന കെഎസ്ആർടിസി ബസിൽ ഇരിക്കെ തല പുറത്തേക്കിട്ട യാത്രക്കാരൻ വൈദ്യുതി പോസ്റ്റിലിടിച്ച് മരിച്ചു. കണ്ണൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. ഇന്ന് (ഞായറാഴ്ച) പുലർച്ചെ ഒരു മണിയോടെയായിരുന്നു ദാരുണമായ അപകടം.
അപകടം നടന്നത് ഇങ്ങനെ:
കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന മിന്നൽ ബസിലാണ് അപകടം നടന്നത്. ബസിന്റെ ഏറ്റവും പിന്നിലെ സൈഡ് സീറ്റിലിരിക്കുകയായിരുന്നു സുനിൽ. യാത്രയ്ക്കിടെ ഉറങ്ങിപ്പോയ സുനിലിന്റെ തല ജനാലയിലൂടെ പുറത്തേക്ക് പോയപ്പോൾ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വലിയ ശബ്ദം കേട്ട് യാത്രക്കാർ നോക്കിയപ്പോഴാണ് സുനിലിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദുരൂഹത ആരോപിച്ച് കുടുംബം:
അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ വിൻഡോ കമ്പികൾ വളഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ മറ്റ് വാഹനങ്ങൾ വന്നിടിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും പോലീസ് വിശദമായ അന്വേഷണം നടത്തണമെന്നും സുനിലിന്റെ സഹോദരൻ ആവശ്യപ്പെട്ടു. സംഭവത്തിൽ പന്തീരാങ്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.