Ticker

6/recent/ticker-posts

കടലൂർ മദ്രസ്സയിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം


                                                         നന്തിബസാർ:സ്വാന്തനം കടലൂർ കുവൈത്ത് കമ്മിറ്റിയുടെ ഏഴാമത് കുടിവെള്ള പദ്ധതി കടലൂർ നുസ്രത്തുൽ ഇസ്ലാം മദ്രസയിൽ കോ- ഓർഡിനേറ്റർ ഹനീഫ സ്റ്റാർ വിദ്യാർത്ഥികൾക്ക് സമർപ്പിച്ചു. 
 മദ്രസ സദർ മുഅല്ലിം ശരീഫ് ദാരിമിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ സാന്ത്വനം ചെയർമാൻ മജീദ് റവാബിയുടെ അധ്യക്ഷതയിൽ എൻ ഐ എം പ്രസിഡണ്ട് ബഷീർ ദാരിമി പരിപാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ മജീദ് റവാ ബി അദ്ധ്യക്ഷനായി. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും അടങ്ങിയ നിറഞ്ഞ സദസ്സിൽ സി കെ അബൂബക്കർ, റഷീദ് മണ്ടോളി, ടി കെ നാസർ, വർദ് അബ്ദുറഹിമാൻ,അഹമ്മദ് കടലൂർ, അൻസീർ കരീലാടത്ത് സംസാരിച്ചു. സലാം നന്തി സ്വാഗതവും മദ്രസ സെക്രട്ടറി ഫിറോസ് പി കെ നന്ദിയും പറഞ്ഞു. മജീദ് നടുക്കണ്ടി, ഹമീദ് കുറൂളി, ഷഫീക് പാലോളി, കബീർ ടി.കെ., അഷ്‌റഫ്‌ കേയക്കണ്ടി, കമ്മടത്തിൽ ഉമ്മർഹാജി പരിപാടികൾ നിയന്ത്രിച്ചു.

Post a Comment

0 Comments