Ticker

6/recent/ticker-posts

ഇറാനിൽ തകർന്നുവീണ യുഎസ് വിമാനത്തിലെ പൈലറ്റിനായി തിരച്ചിൽ


​ടെഹ്‌റാൻ: ഇറാനിൽ അമേരിക്കൻ യുദ്ധവിമാനം തകർന്നുവീണ സംഭവത്തിൽ കാണാതായ പൈലറ്റിനായി തിരച്ചിൽ ഊർജ്ജിതമാക്കി. തകർന്ന എഫ്-15 ഇ സ്ട്രൈക്ക് ഈഗിൾ (F-15E Strike Eagle) വിമാനത്തിലെ സഹപൈലറ്റിനെ കണ്ടെത്താനായി യുഎസ് മിലിറ്ററി ഹെലികോപ്റ്ററുകൾ ഇറാൻ അതിർത്തിക്കുള്ളിൽ തിരച്ചിൽ നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അതേസമയം, പൈലറ്റിനെ ജീവനോടെ പിടികൂടി നൽകുന്നവർക്ക് ഇറാൻ വൻ പ്രതിഫലം പ്രഖ്യാപിച്ചു.
​പൈലറ്റിനെ ജീവനോടെ പിടികൂടുന്നവർക്ക് 10 ബില്യൺ ടോമൻ (ഏകദേശം 60,000 യുഎസ് ഡോളർ) നൽകുമെന്ന് ഇറാനിയൻ പ്രാദേശിക ടെലിവിഷൻ ചാനലുകൾ റിപ്പോർട്ട് ചെയ്തു.
​  വെള്ളിയാഴ്ച പുലർച്ചെ തെക്കുപടിഞ്ഞാറൻ ഇറാനിലാണ് അമേരിക്കയുടെ എഫ്-15 ഇ സ്ട്രൈക്ക് ഈഗിൾ തകർന്നുവീണത്. വിമാനം തകർന്ന കാര്യം അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെ രക്ഷപ്പെടുത്തിയെങ്കിലും സഹപൈലറ്റിനെ കണ്ടെത്താനായിട്ടില്ല.
​മറ്റൊരു അപകടം കൂടി: ഇതിനിടെ ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ മറ്റൊരു യുദ്ധവിമാനമായ എ-10 (A-10) കൂടി തകർന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായാണ് വിവരം

Post a Comment

0 Comments