തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി (IHRD) യുടെ കീഴിലുള്ള സംസ്ഥാനത്തെ വിവിധ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളുകളിൽ 2026-27 അധ്യയന വർഷത്തെ പ്ലസ് വൺ (11-ാം സ്റ്റാൻഡേർഡ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സയൻസ്, കൊമേഴ്സ് സ്ട്രീമുകളിൽ സാങ്കേതിക വിഷയങ്ങൾക്ക് മുൻഗണന നൽകുന്ന ഈ സ്കൂളുകളിലേക്ക് ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാവുന്നതാണ്.
പ്രധാന തീയതികൾ:
അപേക്ഷ ആരംഭിക്കുന്നത്: മേയ് 21 മുതൽ
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 5, വൈകിട്ട് 5 മണി വരെ
ഓഫ്‌ലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 6, വൈകിട്ട് 5 മണി വരെ
അപേക്ഷാ ഫീസും സമർപ്പിക്കേണ്ട രീതിയും:
രജിസ്‌ട്രേഷൻ ഫീസ്: 115 രൂപ (എസ്.സി/എസ്.റ്റി വിഭാഗത്തിന് 60 രൂപ).
ഓൺലൈൻ വഴി: thss.ihrd.ac.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. ഫീസ് അടച്ച ശേഷം അതിന്റെ വിശദവിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.
നേരിട്ട് (ഓഫ്‌ലൈൻ): അതത് സ്കൂളുകളിൽ നേരിട്ടെത്തി അപേക്ഷ നൽകാം. ഫീസ് സ്കൂൾ ക്യാഷ് കൗണ്ടറിലോ ഡിമാന്റ് ഡ്രാഫ്റ്റായോ (DD) നൽകാവുന്നതാണ്.
ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളുകൾ എവിടെയെല്ലാം?
തിരുവനന്തപുരം (മുട്ടട), പത്തനംതിട്ട (അടൂർ, മല്ലപ്പള്ളി), ആലപ്പുഴ (ചേർത്തല), കോട്ടയം (പുതുപ്പള്ളി), ഇടുക്കി (പീരുമേട്), തൊടുപുഴ (മുട്ടം), എറണാകുളം (കലൂർ, കപ്രാശ്ശേരി, ആലുവ), തൃശൂർ (വരടിയം), മലപ്പുറം (വാഴക്കാട്, വട്ടംകുളം, പെരിന്തൽമണ്ണ), കോഴിക്കോട് (തിരുത്തിയാട്) എന്നിവിടങ്ങളിലാണ് ഐ.എച്ച്.ആർ.ഡി സ്കൂളുകളുള്ളത്.
വിശദവിവരങ്ങൾക്ക്: www.ihrd.ac.in സന്ദർശിക്കുക.
ഫോൺ: 9447242722, 8547005031.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.