Ticker

6/recent/ticker-posts

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന യുദ്ധത്തിനെതിരെ അണിനിര ക്കുക.യുദ്ധത്തിനെതിര പ്രതിഷേധവുമായി സി പി ഐ എം



പയ്യോളി : ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന യുദ്ധത്തിനെതിരെ അണിനിര ക്കുക. യുദ്ധക്കൊതിയൻ കഴുകൻ ട്രംപ് തുലയട്ടെ എന്നീ മുദ്രാവാക്യങ്ങളുയർത്തി പയ്യോളി ഏരിയയിലെ വിവിധലോക്കൽ കേന്ദ്രങ്ങളിൽ സിപിഐ എം നേതൃത്വത്തി ൽ യുദ്ധവിരുദ്ധ പ്രകടനം നടത്തി. പയ്യോളി സൗത്ത് നോർത്ത് ലോക്കൽ കമ്മിറ്റികളു ടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ യുദ്ധത്തിനെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.ബീച്ച് റോഡിൽ നടന്ന പ്രതിഷേധയോഗം മുതിർന്ന നേതാവ് ടി ചന്തു ഉദ്ഘാടനംചെയ്തു.സൗത്ത് ലോക്ക ൽ സെക്രട്ടറി കെ ടി ലിഖേഷ് അധ്യക്ഷനാ യി. പി വി മനോജൻ , കെ കെ പ്രേമൻ എന്നിവർ സംസാരിച്ചു. നോർത്ത് ലോക്ക ൽ സെക്രട്ടറി എൻ സി മുസ്തഫ സ്വാഗതം പറഞ്ഞു.സിപിഐ എം നന്തി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിസംഘടിപ്പിച്ചു. കെ ജീവാനന്ദൻ ഉദ്ഘാ ടനം ചെയ്തു. എ  കെ ഷൈജു, വി വി സുരേഷ് എന്നിവർ സംസാരിച്ചു. സിപിഐ എം കോട്ടക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടക്കൽ ബീച്ച് റോഡി ൽ യുദ്ധത്തിനെതിരെ പ്രകടനവും തെരുവ് യോഗവും നടത്തി. കെ കെ മമ്മു ഉദ്ഘാട നം ചെയ്തു. ലോക്കൽ സെക്രട്ടറി എൻ ടി അബ്ദുറഹിമാൻ അധ്യക്ഷനായി. എം ടി ഗോപാലൻ, പി വി നിധീഷ് എൻ ടി നിഹാൽ , മിനിഷ എന്നിവർ സംസാരിച്ചു. സിപിഐ എം ഇരിങ്ങത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങത്ത് ടൗണിൽ യുദ്ധവിരുദ്ധപ്രകടനവുംപ്രതിഷേധയോഗ വും നടത്തി. ഏരിയ കമ്മിറ്റിഅംഗം വി ഹമീ ദ് ഉദ്ഘാടനം ചെയ്തു. കെ കെ ശശി അധ്യ ക്ഷനായി. സി കെ ഗിരീഷ്, ടി കെ സുനിൽ, അഞ്ജു മാടത്തിൽ എന്നിവർ സംസാരിച്ചു.
 

Post a Comment

0 Comments