Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ സബ് കനാൽ പൊട്ടി വ്യാപക നാശനഷ്ടം; അഞ്ചോളം കടകളിൽ വെള്ളം കയറി


​കൊയിലാണ്ടി: നമ്പ്രത്ത്കരയിൽ കുറ്റ്യാടി ഇടതുകര കനാലിന്റെ സബ് കനാൽ പൊട്ടി വ്യാപകമായ നാശനഷ്ടം. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കനാൽ തകർന്നതിനെത്തുടർന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം സമീപത്തെ അഞ്ചോളം കടകളിലേക്ക് ഇരച്ചുകയറുകയായിരുന്നു.
നമ്പ്രത്ത്കരയിലെ ചിക്കൻ സ്റ്റാൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്. ചിക്കൻ സ്റ്റാളിനുള്ളിൽ വെള്ളം നിറഞ്ഞതോടെ നിരവധി കോഴികൾ ചത്തതായും റിപ്പോർട്ടുണ്ട്. കടകളിലെ സാധനസാമഗ്രികൾക്കും വെള്ളം കയറി കേടുപാടുകൾ സംഭവിച്ചു.
​രക്ഷാപ്രവർത്തനം:
വാർഡ് മെമ്പർമാരായ റെയ്ഹാനത്ത്, ബിജു എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും വ്യാപാരികളും ചേർന്നാണ് കടകളിലും റോഡിലും അടിഞ്ഞുകൂടിയ ചെളിയും വെള്ളവും നീക്കം ചെയ്തത്. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതാണ് കനാൽ പൊട്ടാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഈ ഭാഗത്തെ കനാലിന്റെ തകരാറുകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

Post a Comment

0 Comments