തിക്കോടി: പ്രമുഖ വ്യവസായിയും കെ.ആർ.എസ് ഗ്രൂപ്പ് ഉടമയും മുസ്ലീം ലീഗ് നേതാവുമായിരുന്ന പരേതനായ മൊയ്‌തു ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (82) അന്തരിച്ചു. തിക്കോടി പഞ്ചായത്ത് ബസാർ 'റോസ് മഹൽ' നിവാസിയാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം.
മക്കൾ: സിറാജ് (എം.ഡി, കെ.ആർ.എസ് ഗ്രൂപ്പ്), സാഹിറ, സറീന, സമീറ.
മരുമക്കൾ: സി.പി. കുഞ്ഞി മുഹമ്മദ് (എക്‌സിക്യൂട്ടീവ് ഡയറക്‌ടർ, കെ.ആർ.എസ്), ഡോ. മഠത്തിൽ കുഞ്ഞബ്ദുള്ള, കെ.വി. സലീം (സ്വദേശി ഗ്രൂപ്പ്), ഹാജറ.
ഖബറടക്കം:
നാളെ (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 12.35-ന് ളുഹ്ർ നിസ്‌കാരത്തിന് ശേഷം തിക്കോടി മീത്തലെ പള്ളി ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും.