Ticker

6/recent/ticker-posts

വടകരയിൽ കോളേജ് അധ്യാപകനെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം രക്തം വാർന്ന നിലയിൽ


​വടകര: വടകരയിൽ കോളേജ് അധ്യാപകനെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കോ-ഓപ്പ് കോളേജ് അധ്യാപകനായ കുന്നംകുളം സ്വദേശി കെ.എം. സോമനെ (58) ആണ് ജനത ആശുപത്രിക്ക് സമീപത്തെ ഹോട്ടൽ കെട്ടിടത്തിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
​മൃതദേഹം നഗ്നവും രക്തം വാർന്നതുമായ നിലയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ദീർഘകാലമായി ഈ മുറിയിൽ താമസിച്ചു വരികയായിരുന്നു സോമൻ. ഇന്ന് രാവിലെ ഇദ്ദേഹത്തിന്റെ ഭാര്യ ഫോണിൽ വിളിച്ചിട്ട് ലഭിക്കാതെ വന്നതോടെ കെട്ടിട ഉടമയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
​വടകര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണത്തിൽ ദുരൂഹതയുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തും. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Post a Comment

0 Comments