മലപ്പുറം: നാടകീയമായ ചർച്ചകൾക്കൊടുവിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് 27 മണ്ഡലങ്ങളിലേക്കുള്ള പട്ടിക പുറത്തുവിട്ടത്. യുവത്വത്തിനും വനിതകൾക്കും പ്രാധാന്യം നൽകിയുള്ള പട്ടികയിൽ മുതിർന്ന നേതാവ് എം.കെ മുനീറിന്റെ അഭാവമാണ് ഏറ്റവും ശ്രദ്ധേയം.
കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബു
വ്യക്തിപരമായ കാരണങ്ങളാൽ ഇത്തവണ മത്സരിക്കാനില്ലെന്ന് എം.കെ മുനീർ നേതൃത്വത്തെ അറിയിക്കുകയായിരുന്നു. മുനീർ പ്രതിനിധീകരിച്ചിരുന്ന കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു ജനവിധി തേടും. വനിതാ പ്രാതിനിധ്യമായി ഫാത്തിമ തഹ്‌ലിയ (പേരാമ്പ്ര), ജയന്തി രാജൻ (കൂത്തുപറമ്പ്) എന്നിവരും പട്ടികയിൽ ഇടംപിടിച്ചു.
സ്ഥാനാർഥികൾ:
മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടി
വേങ്ങര: കെ.എം ഷാജി
കൊടുവള്ളി: പി.കെ ഫിറോസ്
കോഴിക്കോട് സൗത്ത്: അഡ്വ. ഫൈസൽ ബാബു
പേരാമ്പ്ര: ഫാത്തിമ തഹ്‌ലിയ
കാസർകോട്: കല്ലട്ര മാഹിൻ ഹാജി
മഞ്ചേശ്വരം: എ.കെ.എം അഷ്റഫ്
കുറ്റ്യാടി: പാറക്കൽ അബ്ദുല്ല
തിരൂർ: കുറുക്കോളി മൊയ്തീൻ
ആകെ മത്സരിക്കുന്ന 27 സീറ്റുകളിൽ പുനലൂർ, ചേലക്കര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ രണ്ടുദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് തങ്ങൾ അറിയിച്ചു.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.