കണ്ണൂർ: രാജ്യത്ത് അടിച്ചമർത്തപ്പെട്ട മർദിത ജന വിഭാഗത്തിന്റെ മോചനത്തതിനായി പൗര സമൂഹം ഒരുമിച്ചു പോരാടണമെന്ന് എസ് ഡി പി ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. അവരുടെ രാഷ്ട്രീയ ശാക്തീകരണം പ്രധാനമാണെന്നും അത്തരത്തിലുള്ള രാഷ്ട്രീയ മുന്നേറ്റങ്ങളുടെ മൂന്നിൽ പാർട്ടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എസ് ഡി പി ഐ സംസ്ഥാന കമ്മിറ്റി മൂന്ന് മേഖലകളിലായി സംഘടിപ്പിപ്പിക്കുന്ന ഇലക്ഷൻ കോൺക്ലെവ് കണ്ണൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ ഇത്തരം വിഷയങ്ങൾ അഡ്രസ് ചെയ്യുന്നതിൽ പരാജയമാണെന്നും ബദൽ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയാണ് പരിഹാരമെന്നും ഫൈസി അഭിപ്രായപ്പെട്ടു. വയനാട് കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലെ പഞ്ചായത്ത് തലം മുതൽ ഉള്ള നേതാക്കൾ പങ്കെടുത്തു. സംസ്ഥാന പ്രസിഡണ്ട് സിപിഎ ലത്തീഫ് അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ , ദേശീയ നേതാക്കളായ എൻ കെ റഷീദ് ഉമരി , സഹീർ അബ്ബാസ് സഅദി , സംസ്ഥാന നേതാക്കളായ പി അബ്ദുൽ ഹമീദ് മാസ്റ്റർ, കെ കെ അബ്ദുൽ ജബ്ബാർ, മഞ്ജുഷ മാവിലാടം, എസി ജലാലുദ്ദീൻ, നാസർ ടി വയനാട്, ജില്ലാ പ്രസിഡണ്ടുമാരായ മുസ്തഫ കൊമ്മേരി, യൂസുഫ് വയനാട്, ബഷീർ കണ്ണാടിപ്പറമ്പ്, സവാദ് കാസർഗോഡ് തുടങ്ങിയവർ സംബന്ധിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.