കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന നേതാവ് ഡോ. എം.കെ. മുനീറിന്റെ വീട് ജപ്തി നടപടികളിൽ നിന്ന് ഒഴിവാക്കി. മാർച്ച് 31-നകം ബാങ്ക് വായ്പ കുടിശ്ശിക മുഴുവൻ അടച്ചുതീർക്കുമെന്ന് മുനീറിന്റെ കുടുംബം ഉറപ്പുനൽകിയതായി കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്ക് അധികൃതർ അറിയിച്ചു.
കോഴിക്കോട് നടക്കാവിലുള്ള 'ക്രസന്റ് ഹൗസ്' നവീകരണത്തിനായി ടൗൺ സർവീസ് സഹകരണ ബാങ്കിൽ നിന്ന് 35 ലക്ഷം രൂപയുടെ വായ്പയാണ് മുനീർ എടുത്തിരുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ പലിശ സഹിതം തുക 58 ലക്ഷം രൂപയായി വർദ്ധിച്ചിരുന്നു. ബാങ്ക് പലതവണ നോട്ടീസ് അയച്ചിട്ടും തിരിച്ചടവ് ഉണ്ടാകാത്തതിനെത്തുടർന്നാണ് ജപ്തി നടപടികളിലേക്ക് നീങ്ങുമെന്ന് ബാങ്ക് അറിയിച്ചിരുന്നത്.
നിലവിൽ കുടിശ്ശിക അടയ്ക്കാൻ കുടുംബം സന്നദ്ധത അറിയിച്ചതോടെ, പരമാവധി ഇളവുകൾ നൽകി തുക 49 ലക്ഷമായി ബാങ്ക് കുറച്ചു നൽകി. ഈ തുക നിശ്ചിത സമയത്തിനകം അടച്ചുതീർക്കുമെന്നാണ് ബാങ്കിന് ലഭിച്ചിരിക്കുന്ന ഉറപ്പ്. ഇതോടെ നിലവിലുണ്ടായിരുന്ന ജപ്തി ഭീഷണി ഒഴിഞ്ഞു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.