Ticker

6/recent/ticker-posts

കുട്ടികളുടെ നാടകക്കളരിയുമായി എസ് എൻ ബി എം ഗവ. യു പി സ്കൂൾ


പയ്യോളി: കുട്ടികളുടെ സമഗ്ര വികാസത്തിന് ഏറ്റവും നല്ല വഴിയാണ് നാടകമെന്ന് പ്രശസ്ത നാടക സംവിധായകനും ഈ വർഷത്തെ കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവുമായ മനോജ് നാരായണൻ അഭിപ്രായപ്പെട്ടു. മേലടി എസ് എൻ ബി എം ഗവ. യു പി സ്കൂളിൻ്റെ വാർഷികത്തോടനുബന്ധിച്ച് നടത്തിയ നാടകക്കളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് സി.പ്രമോദ് ആദ്ധ്യക്ഷം വഹിച്ചു. സ്കൂളിൻ്റെ ഉപഹാരം ബി ആർ സി ട്രെയിനർ ഉദയേഷ് ചേമഞ്ചേരി മനോജ് നാരായണന് സമർപ്പിച്ചു.പ്രധാനാധ്യാപകൻ എം.സി പ്രമോദ്, അജയകുമാർ, അഖിൽ കാപ്പിരിക്കാട്, ചന്ദ്രൻ മുദ്ര, ആർ.എസ് ദീപ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന നാടക പരിശീലന പരിപാടികൾക്ക് മനോജ് നാരായണൻ നേതൃത്വം നൽകി.

Post a Comment

0 Comments