Ticker

6/recent/ticker-posts

പേരാമ്പ്രയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു


​പേരാമ്പ്ര: പേരാമ്പ്ര നിയസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കൊപ്പം കൊയിലാണ്ടി സിവിൽ സ്റ്റേഷനിലെത്തി വരണാധികാരി മുൻപാകെയാണ് പത്രിക നൽകിയത്. വൻ ജനപങ്കാളിത്തത്തോടെയായിരുന്നു സ്ഥാനാർത്ഥിയുടെ വരവ്.
​ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം:
മണ്ഡലത്തിലെ ജനങ്ങളിൽ നിന്ന് വളരെ പോസിറ്റീവായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് പത്രികാ സമർപ്പണത്തിന് ശേഷം ഫാത്തിമ തഹ്‌ലിയ മാധ്യമങ്ങളോട് പറഞ്ഞു. "ജനങ്ങളോട് നേരിട്ട് സംസാരിക്കുക, അവരുടെ പ്രശ്നങ്ങൾ കേൾക്കുക, അതിന് കൃത്യമായ പരിഹാരം കണ്ട് മുന്നോട്ടുപോവുക എന്നതാണ് ലക്ഷ്യം," അവർ വ്യക്തമാക്കി. മണ്ഡലത്തിലെ വികസന മുരടിപ്പിനും ജനകീയ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ യു.ഡി.എഫിന് സാധിക്കുമെന്നും തഹ്‌ലിയ കൂട്ടിച്ചേർത്തു.

Post a Comment

0 Comments