Ticker

6/recent/ticker-posts

നാഷണൽ ചാമ്പ്യനായ മുഹമ്മദ് സിയാന് കൊയിലാണ്ടിയിൽ സ്വീകരണം


   
തിരുവനന്തപുരത്തു വെച്ച് നടന്ന 18th നാഷണൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ "ഹൈകിക് " സീനിയർ വിഭാഗം നാഷണൽ ചാമ്പ്യനായി തിരിച്ചു നാട്ടിൽ എത്തിയ മുഹമ്മദ് സിയാനയും കോർഡിനേറ്റർ പി.വി ജലീലിനെയും തവക്കൽ കളരിയിലെ സീനിയർ വിദ്യാർത്ഥികൾ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെത്തി പൊന്നാട അണിയിച്ചു സ്വീകരിച്ചു. ജമാൽ ഗുരുക്കളുടെ ശിക്ഷണത്തിൽ തുടർച്ചയായി മൂന്നാം തവണയാണ് സിയാൻ നാഷണൽ ചാമ്പ്യൻ ആകുന്നത്. തവക്കൽ കളരി മാർഷൽ ആർട്സ് ആൻഡ് സ്പോർട്സ് അക്കാദമി തിക്കോടി കോടിക്കലിൻ്റെ വിദ്യാർത്ഥിയായ മുഹമ്മദ് സിയാൻ *തവക്കൽ കളരിയുടെയും നാടിന്റെയും അഭിമാനമായി മാറിയിരിക്കുകയാണ്.*

Post a Comment

0 Comments