Ticker

6/recent/ticker-posts

റിയാദിൽ ഇന്ത്യൻ ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി; നടുക്കം മാറാതെ പ്രവാസി ലോകം


റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഒരു ഇന്ത്യൻ കുടുംബത്തിലെ മൂന്ന് അംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശ് സ്വദേശികളായ പ്രഭാകർ ഗാലി രവി, ഭാര്യ ശ്രീദേവി, ഇവരുടെ 15 വയസ്സുകാരനായ മകൻ ഇസ്ര ആകുലസ് എന്നിവരാണ് മരിച്ചത്.
ദമ്പതികളെ താമസസ്ഥലമായ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിലാണ് കണ്ടെത്തിയത്. എന്നാൽ മകന്റെ മൃതദേഹം മറ്റൊരു കെട്ടിടത്തിന് സമീപം ഉയരത്തിൽ നിന്ന് വീണ നിലയിലായിരുന്നു. മകൻ പഠിക്കുന്ന സ്കൂളിന് സമീപത്തെ കെട്ടിടത്തിൽ നിന്നാണ് വീണതെന്നാണ് പ്രാഥമിക വിവരം.
വർഷങ്ങളായി റിയാദിൽ സ്ഥിരതാമസമാക്കിയ ഈ കുടുംബത്തിന്റെ അപ്രതീക്ഷിത വിയോഗം അവിടെയുള്ള മലയാളി സമൂഹത്തെയും മറ്റ് ഇന്ത്യൻ പ്രവാസികളെയും വലിയ തോതിൽ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്. ഈ സംഭവത്തെക്കുറിച്ച് പ്രാദേശിക പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസി അധികൃതരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

Post a Comment

0 Comments