Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരക്കൊമ്പ് വീണു; യുവാവിന് ഗുരുതര പരിക്ക്

കൊയിലാണ്ടി: നഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് കൂറ്റൻ മരക്കൊമ്പ് പൊട്ടിവീണ് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. അണേല സ്വദേശി ആദർശ് (40) നാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 4.30-ഓടെ കൊയിലാണ്ടി എൽ.ഐ.സി ഓഫീസിന് മുൻവശത്തായിരുന്നു സംഭവം
റോഡരികിലെ വലിയ പേരാലിന്റെ കൊമ്പ് ആദർശ് സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് പെട്ടെന്ന് പൊട്ടിവീഴുകയായിരുന്നു. ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്നവർ ചിതറിയോടിയതിനാലാണ് കൂടുതൽ പേർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാരും മറ്റ് വാഹനയാത്രികരും ചേർന്ന് ആദർശിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments