കണ്ണൂർ: കേരളത്തിൽ ഭരണകക്ഷിയായ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ഗുരുതര ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സഖ്യം കേരളത്തിൽ ദൃശ്യമാകുന്നതെന്നും, സിപിഎം ഇപ്പോൾ ഒരു 'കോർപ്പറേറ്റ് പാർട്ടി'യായി മാറിയിരിക്കുകയാണെന്നും കണ്ണൂരിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള കേസുകളിൽ കേന്ദ്ര സർക്കാർ മൃദുസമീപനമാണ് സ്വീകരിക്കുന്നത്. പ്രധാനമന്ത്രി കേരളത്തിൽ വരുമ്പോൾ ശബരിമല സ്വർണ്ണക്കൊള്ളയെക്കുറിച്ച് മിണ്ടുന്നില്ല. ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരണമെന്നാണ് മോദി ആഗ്രഹിക്കുന്നത്.
നിയന്ത്രണം: ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെയാണ് മോദി പിണറായി വിജയനെ നിയന്ത്രിക്കുന്നത്. ബിജെപിക്ക് കോൺഗ്രസിനെ വരുതിയിലാക്കാൻ കഴിയില്ലെന്ന് ബോധ്യമുള്ളതിനാലാണ് സിപിഎമ്മിനെ അവർ ഉപയോഗിക്കുന്നത്.
ഇടതുപക്ഷത്തിലെ ഭിന്നത: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലവിലെ നയങ്ങളിൽ പ്രതിഷേധമുള്ള മുതിർന്ന നേതാക്കൾ പോലും യുഡിഎഫിനൊപ്പമാണ് നിൽക്കുന്നത്. യഥാർത്ഥ ഇടതുപക്ഷ ചിന്താഗതിക്കാർ യുഡിഎഫ് വേദിയിലേക്കാണ് വരേണ്ടതെന്നും രാഹുൽ ആഹ്വാനം ചെയ്തു.
തൊഴിലില്ലായ്മ: കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്തുണ്ടായ കടുത്ത തൊഴിലില്ലായ്മയ്ക്ക് യുഡിഎഫ് അധികാരത്തിലെത്തിയാൽ ശാശ്വത പരിഹാരം കാണുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
യുഡിഎഫ് സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി പ്രസംഗം അവസാനിപ്പിച്ചത്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.