Ticker

6/recent/ticker-posts

പാലക്കാട് മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ പരിഭ്രാന്തി; വേദിയിലെ ആംപ്ലിഫയറിൽ നിന്ന് പുക ഉയർന്നു


​പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ  സുരക്ഷാ ആശങ്ക. എൻഡിഎയുടെ പൊതുസമ്മേളനം നടന്ന കോട്ടമൈതാനത്തെ വേദിയിലുണ്ടായിരുന്ന ആംപ്ലിഫയറിൽ നിന്ന് പെട്ടെന്ന് പുക ഉയർന്നതാണ് പരിഭ്രാന്തി പരത്തിയത്.
 
പുക ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും ഇടപെട്ട് പ്രശ്നം പരിഹരിച്ചു. ശബ്ദസംവിധാനത്തിലെ ഓവർലോഡ് കാരണമാണ് ആംപ്ലിഫയറിൽ നിന്ന് പുക ഉയർന്നതെന്ന് പ്രാഥമിക പരിശോധനയ്ക്ക് ശേഷം അധികൃതർ വ്യക്തമാക്കി. വലിയ സുരക്ഷാ വീഴ്ചയല്ലെങ്കിലും പ്രധാനമന്ത്രിയുടെ വേദിയിലുണ്ടായ ഈ സംഭവം ഗൗരവത്തോടെയാണ് ഉദ്യോഗസ്ഥർ നോക്കിക്കാണുന്നത്.
​പാലക്കാട്ടെ പരിപാടിക്ക് ശേഷം പ്രധാനമന്ത്രി തൃശൂരിലേക്ക് തിരിക്കും. വൈകിട്ട് തൃശൂർ നഗരത്തിൽ വമ്പിച്ച റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും. റോഡ് ഷോയ്ക്ക് ശേഷം മറ്റ് ഔദ്യോഗിക പരിപാടികളില്ലാതെ അദ്ദേഹം മടങ്ങുമെന്നാണ് വിവരം.

Post a Comment

0 Comments