Ticker

6/recent/ticker-posts

പാവപ്പെട്ടവരുടെ വീടുകൾ തകർക്കുന്നവർക്കാണോ അതോ പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്നവർക്കാണോ വോട്ട് ::മറിയം ധാവ്ളെ

കൊയിലാണ്ടി പാവപ്പെട്ടവരുടെ വീടുകൾ തകർക്കുന്നവർക്കാണോ അതോ പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്നവർക്കാണോ നാം വോട്ടു നൽകേണ്ടതെന്നാണ് ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാർ ചിന്തിക്കേണ്ടതെന്ന് സി പി ഐ എം പി ബി അംഗവും മഹിളാ നേതാവുമായ മറിയം ധാവ്ളെ ചോദിച്ചു. കൊയിലാണ്ടിയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതു മഹിളാ സംഘടനകൾ നടത്തിയ മഹാറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കർണ്ണാടകത്തിലെ കോൺഗ്രസ് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് ആയിരക്കണക്കിന് വീടുകളാണ് തകർത്തത്. കേരളത്തിൽ പാവപ്പെട്ടവർക്കായി 5 ലക്ഷം വീടുകളാണ് ലൈഫ് ഭവനപദ്ധതിയിലൂടെ എൽ ഡി എഫ് സർക്കാർ നിർമ്മിച്ചു നൽകിയിട്ടുള്ളത്.വീടുകൾ തകർക്കുന്നവർക്കാണോ, വീടു നിർമ്മിക്കുന്നവർക്കാണോ നമ്മൾ വോട്ടു ചെയ്യേണ്ടത്? കഴിഞ്ഞ 10 വർഷക്കാലത്തെ കേരളത്തിലെ മാറ്റം ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ടതാണ്. സാമ്പത്തിക മേഖലയിലും മറ്റു രംഗങ്ങളിലും കേന്ദ്രത്തിൻ്റെ എല്ലാ എതിർപ്പുകളേയും നേരിട്ടിട്ടും അതിദാരിദ്ര്യ നിർമാർജനം നടപ്പിലാക്കി. വസ്ത്രവും ഭക്ഷണവും പാർപ്പിടവും എത്തിച്ചു കൊടുക്കാൻ കഴിയാത്തവരാണ് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും. അവിടെയെല്ലാം ഭരിക്കുന്നത് ബി ജെ പിയും കോൺഗ്രസുമാണ്. മുസ്ലീങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങൾക്ക് വോട്ടു നൽകാതിരിക്കാനാണ് കേന്ദ്രം വോട്ടു പരിഷ്ക്കരണം ആരംഭിച്ചത്. കേരളത്തിലെ മുഴുവൻ പേർക്കും മതം നോക്കാതെ എല്ലാവർക്കും വോട്ട് നൽകണമെന്ന് ധൈര്യപൂർവം ആവശ്യപ്പെട്ടത് കേരളത്തിലെ പിണറായി സർക്കാർ മാത്രമാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമടക്കം ആർ എസ് എസിൻ്റെ ഭാഗമായി മാറുകയായിരുന്നു.എം പി അജിത അധ്യക്ഷയായി.സ്ഥാനാർത്ഥി കെ ദാസൻ,എം പി അഖില, കെ എം ശോഭ, ടി വി ഗിരിജ എന്നിവർ സംസാരിച്ചു. ബിന്ദു സോമൻ സ്വാഗതം പറഞ്ഞു

Post a Comment

0 Comments