Ticker

6/recent/ticker-posts

തച്ചൻകുന്ന് പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിന് കൊടിയേറി



പയ്യോളി : തച്ചൻകുന്ന് പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്രം തൃക്കൊടിയേറ്റ് കർമ്മം ക്ഷേത്രം തന്ത്രി കുന്നിമഠത്തില്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര ഊരാളൻമാർ നിർവ്വഹിച്ചു. അട്ടകുണ്ട് പാലത്ത് വീട്ടിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രസന്നിധിയിൽ കൊടിമരം എത്തിക്കുകയും രാത്രി  7 നും 8 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ കൊടിയേറ്റ് കർമ്മം നടന്നു
പടം : സുരേന്ദ്രൻ പയ്യോളി

ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ക്ഷേത്രങ്കണത്തിലെ സ്ഥിരം വേദിയിൽ വെച്ച് ശില്പി ശിവജിയെ ക്ഷേത്രം തന്ത്രി കുന്നിമoത്തില്ലത്ത് നാരായണൻ നമ്പൂതിരിപ്പാട് ആദരിച്ചു.ചടങ്ങിൽ ക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട് ജി കെ അശോകൻ അധ്യക്ഷത വഹിച്ചു. ഉത്സവാഘോഷ കമ്മിറ്റി പ്രസിഡണ്ട് പിടി രാഘവൻ.സെക്രട്ടറി അഡ്വ പിടി പ്രവീൺ കുമാർ 'അശോകൻ എം പി. ജിജാ പ്രസാദ് ആദിഷ് ആർ കെ എന്നിവർ സംസാരിച്ചു. വേദിയിൽ പ്രാദേശിക കലാകാരൻമാർ നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു.

Post a Comment

0 Comments