പയ്യോളി: പയ്യോളി ബീച്ച് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ചത് പയ്യോളി ബീച്ച് റോഡ് സായിബിൻ്റെ കാട്ടിൽ പ്രമോദ് (53) ആണെന്ന് തിരിച്ചറിഞ്ഞു. ഇന്ന് വൈകിട്ട് 6.40-ഓടെയായിരുന്നു ദാരുണമായ അപകടം നടന്നത്. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ മൃതദേഹം പൂർണ്ണമായും ചിന്നിചിതറിയ നിലയിലായിരുന്നു. റെയിൽവേ ഗേറ്റിൽ വെച്ച് ട്രെയിൻ തട്ടിയ പ്രമോദിന്റെ മൃതദേഹം മീറ്ററുകളോളം വലിച്ചിഴയ്ക്കപ്പെട്ട് റെയിൽവേ സ്റ്റേഷന് മുൻഭാഗത്തായാണ് കാണപ്പെട്ടത്. ഉടൻ തന്നെ മൃതദേഹം വടകര ജില്ലാ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം നാളെ വീട്ടുവളപ്പിൽ സംസ്കാരം നടത്തും.
ഭാര്യ: ടി.പി. ഷിംന.
മക്കൾ: കിരൺ പ്രമോദ്, സാനിയ.
സഹോദരങ്ങൾ: പ്രേമൻ, പ്രതാപൻ, പ്രശാന്തൻ, പ്രവീൺ, പ്രജീഷ് (മുത്തു), യമുന, പ്രവീണ
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.