കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഒറ്റ ദിവസം കൊണ്ട് ഉണ്ടായത് വൻ ഇടിവ്. ഇന്ന് രണ്ട് ഘട്ടങ്ങളിലായി പവന് 4040 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,400 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഒരു ഗ്രാം സ്വർണ്ണത്തിന് 13,925 രൂപയാണ് ഇന്നത്തെ വില.
രാവിലെ പവന് 2040 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം വീണ്ടും 2000 രൂപ കൂടി ഇടിയുകയായിരുന്നു.
വിലയിടിയാൻ കാരണമായ ഘടകങ്ങൾ:
യുഎസ് ഫെഡ് റിസർവ് നിലപാട്: പലിശ നിരക്ക് കുറയ്ക്കുന്ന കാര്യത്തിൽ യുഎസ് ഫെഡറൽ റിസർവ് കർശന നിലപാട് സ്വീകരിച്ചത് സ്വർണ്ണത്തിന് തിരിച്ചടിയായി. ഈ വർഷം ഒരു തവണ മാത്രമേ പലിശ നിരക്ക് കുറയ്ക്കൂ എന്ന സൂചനയാണ് നിക്ഷേപകരെ സ്വാധീനിച്ചത്.
അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പ്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ബ്രെന്റ് ക്രൂഡ് വില 7 ശതമാനത്തിലധികം വർധിച്ച് ബാരലിന് 115 ഡോളറിലെത്തി. എണ്ണവിലയിലെ ഈ കുതിപ്പ് സ്വർണ്ണവിപണിയെ തളർത്തി.
ആഗോള വിപണി: അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 3.65 ശതമാനം ഇടിഞ്ഞ് ട്രോയ് ഔൺസിന് 4717 ഡോളറിലെത്തി. വെള്ളിവിലയിലും 7 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.