Ticker

6/recent/ticker-posts

ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; തൊട്ടുപിന്നാലെ 17-ാം നിലയിൽ നിന്ന് ചാടി ഭാര്യയും ജീവനൊടുക്കി


ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിനെ നടുക്കി ദമ്പതികളുടെ ആത്മഹത്യ. സോഫ്റ്റ്‌വെയർ എൻജിനീയറായ ഭാനു ചന്ദർ റെഡ്ഡി (32), ഭാര്യ ബീബി ഷാസിയ സിറാജ് (31) എന്നിവരാണ് തിങ്കളാഴ്ച മരണപ്പെട്ടത്. ഭർത്താവിനെ അപ്പാർട്ട്മെന്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് ഷാസിയ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്.

തെലങ്കാന സിദ്ദിപേട്ട് സ്വദേശികളായ ഇരുവരും ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. ഭാനു റെഡ്ഡി സോഫ്റ്റ്‌വെയർ എൻജിനീയറായും ഷാസിയ ഐബിഎമ്മിലും ജോലി ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ച ജോലി കഴിഞ്ഞ് ഷാസിയ എത്തിയപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏറെനേരം വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് സെക്യൂരിറ്റി ജീവനക്കാരുടെയും അയൽവാസികളുടെയും സഹായത്തോടെ വാതിൽ തകർത്ത് അകത്തുകടന്നു. അപ്പോഴാണ് ഭാനു റെഡ്ഡിയെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവിനെ മരിച്ച നിലയിൽ കണ്ട ആഘാതത്തിൽ നിമിഷങ്ങൾക്കകം ഷാസിയ അപ്പാർട്ട്മെന്റിന്റെ 17-ാം നിലയിലേക്ക് ഓടിക്കയറി താഴേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവതിയും മരണപ്പെട്ടു. മരണകാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments