Ticker

6/recent/ticker-posts

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ കുവൈറ്റിൽ 11 കാരി കൊല്ലപ്പെട്ടു

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ കുവൈറ്റിൽ 11 കാരി കൊല്ലപ്പെട്ടു. ഷെൽ ചില്ലുകൾ തറച്ചു കയറിയാണ് മരണം. തലസ്ഥാനമായ കുവൈറ്റ് സിറ്റിയിലെ ജനവാസ മേഖലയിൽ ഷെൽ ചില്ലുകൾ വീണതാണ് അപകടത്തിന് കാരണമായത്.
ഷെൽ ചില്ലുകൾ തറച്ചുകയറി ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അൽസന്ദ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മയുൾപ്പെടെ കുടുംബത്തിലെ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments