Ticker

6/recent/ticker-posts

കാസർകോട് ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി

 


കാസർകോട്: സോഷ്യൽ മീഡിയയിൽ ചിന്നു പാപ്പു എന്ന പേരിൽ സുപരിചിതയായ ഇൻഫ്ലുവൻസറെ മരിച്ച നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശിനി കെ. രേഷ്മയെയാണ് (24) കാസർകോട് നഗരത്തിന് സമീപത്തെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ലെങ്കിലും, സംഭവത്തിൽ ആദൂർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു മാസം മുൻപാണ് രേഷ്മ വിവാഹമോചിതയായത്. ഈ മാനസിക വിഷമമാണോ മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. പരേതയ്ക്ക് നാല് വയസ്സുള്ള ഒരു മകനുണ്ട്.

സങ്കടങ്ങൾ പങ്കുവെക്കാം, അതിജീവിക്കാം

മാനസികമായ ബുദ്ധിമുട്ടുകൾ നേരിടുന്നവർ ആത്മഹത്യയല്ല പോംവഴിയെന്ന് തിരിച്ചറിയുക. സഹായത്തിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:


ദിശ ഹെൽപ്പ് ലൈൻ: 1056, 0471-2552056 (Toll-free)


മൈത്രി: 0484-2540501

Post a Comment

0 Comments