Ticker

6/recent/ticker-posts

കരുണയുടെ കൈകോർക്കൽ; ദയ തിക്കോടി 'സ്നേഹ സംഗമം' സംഘടിപ്പിച്ചു



തിക്കോടി: ദയ സ്നേഹതീരം തിക്കോടിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന 'കരുണാർദ്ര സമൂഹത്തിനായ് കൈകോർക്കാം' കാമ്പയിന്റെ ഭാഗമായി വളണ്ടിയർമാരുടെയും ദയ കുടുംബാംഗങ്ങളുടെയും വാർഷിക സംഗമം സംഘടിപ്പിച്ചു. തിക്കോടി പാലൂരിലെ ദയ സ്നേഹതീരത്ത് വെച്ച് നടന്ന പരിപാടി 'സ്നേഹ സംഗമം' എന്ന പേരിൽ ശ്രദ്ധേയമായി.
​മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ ഡി. ഓൾഗ സംഗമം ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവരുടെയും രോഗികളുടെയും കണ്ണീരൊപ്പുന്ന ദയയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അവർ അഭിപ്രായപ്പെട്ടു. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ ഒ.കെ, മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഖില എം.പി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് സംസാരിച്ചു.
​മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ സ്നേഹ സന്ദേശം നൽകി. പാലിയേറ്റീവ് പ്രവർത്തകരുടെ സേവനങ്ങളെയും ദയയുടെ പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഡോ. സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തി. ഹുസ്ന എ.വി ചടങ്ങിൽ ആശംസകൾ അറിയിച്ചു. തുടർന്ന് നടന്ന സെഷനിൽ ദയയുടെ വരാനിരിക്കുന്ന ജനകീയ ഫണ്ട് സമാഹരണ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.
​ടി.വി. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. ബഷീർ സ്വാഗതവും ടി.വി. മുഹമ്മദ് നജീബ് നന്ദിയും രേഖപ്പെടുത്തി. അനേകം പാലിയേറ്റീവ് വളണ്ടിയർമാരും ദയ കുടുംബാംഗങ്ങളും സ്നേഹ സംഗമത്തിൽ പങ്കെടുത്തു.

Post a Comment

0 Comments