Ticker

6/recent/ticker-posts

കുഞ്ഞിക്കണ്ണൻ്റെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ്‌ ചെയ്യുക

പയ്യോളി : കുഞ്ഞിക്കണ്ണൻ്റെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ്‌ ചെയ്യുക.
തുറയൂരിലെ രാഷ്ട്രീയ ജീവകാരുണ്യ രംഗത്ത് നിറ സാനിധ്യമായിരു ന്ന കിഴക്കാനത്തും മുകളിൽ കെ.എം.കുഞ്ഞിക്കണ്ണൻ 2026 ജനുവരി 31 ന് രാവിലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തു കയായിരു ന്നു. ചെമ്മരത്തൂരിൽ മിൽമയുടെ സ്ഥാപനത്തിൽ ഏകദേശം 10 വർഷ ത്തിലധികമായി സെക്യൂരിറ്റിയായി ജോലി ചെയ്തു കൊണ്ടിരുന്ന കു ഞ്ഞിക്കണ്ണനെ ജനുവരി 30 ന് രാത്രി ഒരു സംഘം ആളുകൾ സ്ഥാപനത്തി ൽ അതിക്രമിച്ച് കടന്ന് ക്രൂരമായി മർദ്ദിക്കുകയും മാനഹാനി വരത്തക്ക വിധം പെരുമാറുകയും ചെയ്തതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഇതു സം ബന്ധിച്ച് കുഞ്ഞിക്കണ്ണന്റെ ഭാര്യ ദേവി മുഖ്യമന്ത്രിക്കും, കോഴിക്കോട് റൂറൽ പോലീസ് മേധാവിയ്ക്കും പയ്യോളി പോലീസിലും പരാതി നൽ കിയിട്ടുള്ളതാണ്.
ഇത് സ്വാഭാവികമായ ഒരു മരണമല്ല എന്ന് തുറയൂരിലെ പൊതു സമൂഹം മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിക്കണ്ണന്റെ മരണ ത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരായവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ടുകൊണ്ട് തുറയൂരിലെ സർവ്വ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയോടെ ഗ്രാമ പഞ്ചായത്ത് പ്രസി ഡണ്ട് ശ്രീമതി.അസീഫ പടന്നയിൽ ചെയർമാനും ശ്രീ.പിടി ശശി കൺ വീനറുമായി ഒരു ആക്‌ഷൻ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. പ്രസ്തുത കമ്മറ്റി പോലീസ് മേധാവിയെ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയി ട്ടുമുണ്ട്. എന്നാൽ മരണം നടന്ന് മൂന്ന് ആഴ്ച പിന്നിട്ടിട്ടും ഒരു പ്രതിയെ പോലും കസ്റ്റഡിയിലെടുക്കാൻ പോലീസിന് കഴിഞ്ഞില്ല എന്നത് ഏറെ പ്രതിഷേധകരമാണ്. പ്രതികളെ സംബന്ധിച്ച് കമ്മറ്റിക്ക് കിട്ടിയ വിവര ങ്ങൾ പ്രതികളാണന്ന് സംശയിക്കുന്നവരുടെ ഫോട്ടോ ഉൾപ്പടെ പോലീ സ് അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. മക്കളില്ലാത്ത കുഞ്ഞിക്കണ്ണ ന്റെ ഭാര്യയെ അനാഥയാക്കി പ്രതികൾ നാട്ടിൽ നിർഭയരായി ജീവിക്കു കയും ചെയ്യുന്നു. ഈ ഒരു സാഹചര്യത്തിൽ കുഞ്ഞിക്കണ്ണൻറെ മരണ ത്തിനുത്തരവാദികളായവരെ ഉടൻ കണ്ടത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടു വന്നില്ലെങ്കിൽ 3/03/2026 ന് ചെമ്മരത്തൂരില മിൽമ്മ സ്ഥാപന ത്തിൻറെ മുന്നിൽ ധർണ്ണയും തുടർന്ന് മറ്റ് സമര പരിപാടികളും ആക് ഷൻ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.
വാർത്താ സമ്മേളനത്തിൽ ചെയർമാൻ
സീഫ പടന്നയിൽ ( പഞ്ചായത്ത് പ്രസിഡണ്ട്) കൺവീനർ പി.ടി ശശി, ടി.എം രാജൻ, പി. ബാലഗോപാലൻ, ആർ ബാലകൃഷ്ണൻ പങ്കെടുത്തു

Post a Comment

0 Comments