ചിങ്ങപുരം: കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ചിങ്ങപുരം സി.കെ.ജി.എം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് (NSS) യൂണിറ്റ് അംഗങ്ങൾ ദയ സ്നേഹതീരം പാലിയേറ്റീവ് കെയറിലേക്ക് എയർ ബെഡ് കൈമാറി. കിടപ്പിലായ രോഗികളുടെ പരിചരണത്തിനായി സ്കൂളിലെ വിദ്യാർത്ഥികൾ തട്ടുകട നടത്തി സ്വരൂപിച്ച തുക ഉപയോഗിച്ചാണ് എയർ ബെഡ് വാങ്ങിയത്.
സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി. ശ്യാമള. പി എയർ ബെഡ് കൈമാറി. സാന്ത്വന ചികിത്സാ രംഗത്ത് ദയ സ്നേഹതീരം നടത്തുന്ന പ്രവർത്തനങ്ങൾ ഏവർക്കും മാതൃകയാണെന്ന് അവർ പറഞ്ഞു. എൻ.എസ്.എസ് കോർഡിനേറ്റർ ശ്രീമതി. മഞ്ജുഷ.ഐ.വി,അനീഷ് കുമാർ പി.ഐ,ദയ സെക്രട്ടറി ബഷീർ കോവുമ്മൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വിദ്യാർത്ഥികളിൽ സഹജീവികളോടുള്ള കരുണയും സേവനമനോഭാവവും വളർത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം പ്രവർത്തനങ്ങൾ സ്കൂൾ അധികൃതർ സംഘടിപ്പിച്ചത്. എൻ.എസ്.എസ് വോളന്റിയർമാരും അധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.