Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ പോക്‌സോ കേസ്: പ്രതിയെ റിമാൻഡ് ചെയ്തു


കൊയിലാണ്ടി: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മധ്യവയസ്കനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. തുവ്വക്കോട് ഹാരിസ് (46) ആണ് പോലീസിന്റെ പിടിയിലായത്.
​ കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ കെ. സുമിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഘത്തിൽ എസ്.ഐമാരായ ശ്രീഷ്മ, മുഹമ്മദാലി, സുജേഷ്, മണി, എ.എസ്.ഐ ശ്രീലത എന്നിവരും ഉണ്ടായിരുന്നു.
​പീഡന വിവരം പുറത്തുവന്നതിനെത്തുടർന്ന് പോലീസ് ഉടനടി നടപടി സ്വീകരിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Post a Comment

0 Comments