പയ്യോളി: ഇരിങ്ങത്ത് നിന്നും കാണാതായ മുപ്പത്തിയാറുകാരിയെ ആലപ്പുഴ സ്വദേശിയായ കാമുകനൊപ്പം പൊലീസ് കണ്ടെത്തി. കഴിഞ്ഞ ജനുവരി 28 മുതൽ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് പയ്യോളി പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആലപ്പുഴയിൽ നിന്ന് ഇവരെ പിടികൂടിയത്.
അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമം
കർണാടകയിലേക്ക് പോകുന്നു എന്ന് വീട്ടുകാരെ തെറ്റുധരിപ്പിച്ചാണ് യുവതി വീടുവിട്ടിറങ്ങിയത്. എന്നാൽ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇവർ കർണാടകയിലേക്ക് കടന്നിട്ടില്ലെന്ന് വ്യക്തമായി. കൊയിലാണ്ടിയിലെത്തിയതോടെ യുവതി തന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. ഇത് അന്വേഷണം ദുഷ്കരമാക്കി.
കുടുങ്ങിയത് ഫോൺ രേഖകളിലൂടെ
യുവതിയുടെ മൊബൈൽ ഫോണിലെ കോൾ ഹിസ്റ്ററി പരിശോധിച്ച പൊലീസിന് ഒരു നമ്പറിലേക്ക് സ്ഥിരമായി വിളിക്കാറുണ്ടെന്ന് കണ്ടെത്താനായി. ഈ നമ്പറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ആലപ്പുഴ സ്വദേശിയായ കാമുകനിലേക്ക് പൊലീസിനെ എത്തിച്ചത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.