Ticker

6/recent/ticker-posts

മന്ദങ്കാവ് എ.എൽ പി സ്കൂളിൽ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു



വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരത്തോട് ബഹുമാനവും താൽപര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ മന്ദങ്കാവ് എ എൽ പി സ്കൂൾ പറമ്പിൽ ഉണ്ടാക്കിയ പച്ചക്കറികളുടെ വിളവെടുപ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം  ദിൽഷമക്കാട്ട് നിർവ്വഹിച്ചു. പി ടി എ വൈസ് പ്രസിഡണ്ട് മഞ്ജു മഹേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക സിന്ധു .പി.എം.കെ,   മഞ്ജുഷ. പി എസ് , ജെ സ്ലി എം, രജിത . സി , ഫസ് ന എം.എന്നിവർ സംസാരിച്ചു.സ്കൂൾപറമ്പിൽ ജൈവവളങ്ങളും ജൈവ കീടനാശിനികളും ഉപയോഗിച്ചുണ്ടാക്കിയ  പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് നല്ലൊരു മുതൽക്കൂട്ടാണെന്നും പ്രധാനാധ്യാപിക പറഞ്ഞു

Post a Comment

0 Comments