Ticker

6/recent/ticker-posts

മണിയൂർ, തിരുവള്ളൂർ പഞ്ചായത്തുകളിൽ സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു


തോടന്നൂർ: വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ മണിയൂർ, തിരുവള്ളൂർ പഞ്ചായത്തുകളിലെ സംരംഭകർക്കായി ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു. നിലവിലുള്ള സംരംഭകർക്കും പുതുതായി ഈ മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കുമായാണ് പരിപാടി നടത്തിയത്. തോടന്നൂർ ബ്ലോക്ക് ട്രൈസം ഹാളിൽ വെച്ച് നടന്ന ശിൽപശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ തട്ടാംകുനിയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷൻ ടി.എൻ. മനോജ്, ബ്ലോക്ക് വ്യവസായ ഓഫീസർ എൻ.കെ. ഷൈജു എന്നിവർ പരിപാടിയിൽ സംസാരിച്ചു. സംരംഭകർക്ക് ആവശ്യമായ സാമ്പത്തിക അവബോധത്തെക്കുറിച്ചും വ്യവസായ മേഖലയിലെ സാധ്യതകളെക്കുറിച്ചും മേലടി ബ്ലോക്ക് വ്യവസായ ഓഫീസർ വിപിൻദാസ്, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ രാധാകൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു.

Post a Comment

0 Comments