Ticker

6/recent/ticker-posts

പാലാ വാഹനാപകടം: ചികിത്സയിലായിരുന്ന യുവതിയും മരിച്ചു; വിടപറഞ്ഞത് സഹോദരങ്ങൾ


കാഞ്ഞിരപ്പള്ളി: പാലാ കടപ്പാട്ടൂർ ബൈപ്പാസിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി. ചേനപ്പാടി സ്വദേശിയും കൊച്ചി ഇൻഫോസിറ്റി ജീവനക്കാരിയുമായ ശ്രീലക്ഷ്മി (27) ആണ് മരിച്ചത്. അപകടത്തിൽ ശ്രീലക്ഷ്മിയുടെ സഹോദരൻ ശ്രീനാഥ് (22) ശനിയാഴ്ച തന്നെ മരണപ്പെട്ടിരുന്നു
ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അപകടം സംഭവിച്ചത്. കൊച്ചിയിൽ ജോലി കഴിഞ്ഞ് എത്തിയ ശ്രീലക്ഷ്മിയെ കൂട്ടി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്രീനാഥ്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് എതിർദിശയിൽ വന്ന ഇന്നോവ കാർ ഇടിക്കുകയായിരുന്നു.
 ഗുരുതരമായി പരുക്കേറ്റ ശ്രീലക്ഷ്മിയെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
നൊമ്പരമായി വിവാഹനിശ്ചയം: വരാനിരിക്കുന്ന ഏപ്രിൽ മാസത്തിൽ ശ്രീലക്ഷ്മിയുടെ വിവാഹനിശ്ചയം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് നാടിനെ നടുക്കിയ ഈ ദുരന്തം ഉണ്ടായത്.
നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സഹോദരങ്ങളുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട വാഹനം അമിതവേഗതയിലായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

Post a Comment

0 Comments