Ticker

6/recent/ticker-posts

മുചുകുന്ന് ഹിൽബസാറിന് സമീപമുള്ള ഇടവലത്ത് താഴെ വയലിൽ തീ പിടിച്ചത് പരിഭ്രാന്തിപരത്തി

കൊയിലാണ്ടി: മുചുകുന്ന് ഹിൽബസാറിന് സമീപമുള്ള ഇടവലത്ത് താഴെ, മണ്ണിൽ ക്ഷേത്രത്തിനു സമീപം ഉൾപ്പെടുന്ന പ്രദേശത്തെ വയലിൽ തീപിടിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് സംഭവം.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തുകയും നാലു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ 10 ഏക്കറോളം വരുന്ന പ്രദേശത്ത് പിടിച്ച തീ പൂർണമായും നാട്ടുകാരുടെ സഹായത്തോടു കൂടി അണച്ചു.

ഫയർഫോഴ്സ് വാഹനം എത്താതിരുന്ന വയൽ പ്രദേശത്ത് ഫയർ ബീറ്റർ ഉപയോഗിച്ച് അടിച്ചും,തൊട്ടടുത്ത വീടുകളിൽ നിന്നും കുളങ്ങളിൽ നിന്നും പൈപ്പ് ഉപയോഗിച്ച് വെള്ളം എത്തിച്ചുമാണ് തീ നിയന്ത്രണവിധേയമാക്കിയത്.
 സ്റ്റേഷൻ ഓഫീസർ ബിജു വി കെ യുടെ നേതൃത്വത്തിൽ ASTO അനിൽകുമാർ പി എം, SFRO രാജുമോൻ ടി,FRO മാരായ രതീഷ് കെ എൻ,നിധിപ്രസാദ് ഇ എം,സാരംഗ്,നിതിൻ രാജ് ഇ കെ,നവീൻ, ഹോം ഗാർഡുമാരായ പ്രദീപൻ, പ്രതീഷ് എന്നിവർ തീയിണക്കുന്നതിൽ ഏർപ്പെട്ടു.

Post a Comment

0 Comments