Ticker

6/recent/ticker-posts

ടി.എസ്.വി.എച്ച്.എസ്.എസ് പയ്യോളി ;`വിഷൻ 2030 ` ചർച്ച സംഘടിപ്പിച്ചു




പയ്യോളി: തിക്കോടിയൻ സ്മാരക വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ നേതൃത്വത്തിൽ `വിഷൻ 2030 ` വികസന പദ്ധതിയുടെ പ്രാരംഭ ഘട്ട ചർച്ച നടത്തി.തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ഒ.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന രാമകൃഷ്ണൻ അധ്യക്ഷയായി.പ്രിൻസിപ്പൽ സചിത്രൻ പേരാമ്പ്ര പദ്ധതി വിശദീകരണം നടത്തി. വാർഡ് മെംബർ ശോഭ കിഴക്കൻ കുളങ്ങര, പി.ടി.എ പ്രസിഡൻ്റ് സി.സുനിൽ, ഹെഡ്മിസ്ട്രസ്  ഒ.കെ ഷിഖ, വൊക്കേഷണൽ വിഭാഗം പ്രിൻസിപ്പൽ വി.നിഷ, പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ് ടി.ഖാലിദ്, പി. ജനാർദ്ദനൻ ,പി.ഗോവിന്ദൻ , കെ.പി റാണാ പ്രതാപ്, വി. ഹാഷിം കോയ തങ്ങൾ, മോഹനൻ പാഞ്ചേരി,പ്രമോദ് ചാലിൽ ,റസാക്ക് മേലടി , കെ.സജിത്ത് സംസാരിച്ചു. പദ്ധതി നടത്തിപ്പിനു വേണ്ടിയുള്ള പ്ലാനിങ് കമ്മറ്റി രൂപീകരണം നടത്തി

Post a Comment

0 Comments