Ticker

6/recent/ticker-posts

അടിപ്പാത ഉപവാസ സമരം ഫെബ്രുവരി 10-ന്


പയ്യോളി :ദേശീയപാത 66-ൽ പയ്യോളി നോർത്ത്–അയനിക്കാട് പള്ളി -അയ്യപ്പ ക്ഷേത്ര ഭാഗത്ത് അടിപ്പാത അനുവദിക്കണമെന്ന ആവശ്യവുമായി NH66 അടിപ്പാത ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 10-ന് ഉപവാസ സമരം സംഘടിപ്പിക്കും.
രാവിലെ 10 മണിമുതൽ വൈകിട്ട് 5 മണിവരെ പയ്യോളി നോർത്ത് (അയനിക്കാട് പള്ളി – അയ്യപ്പ ക്ഷേത്ര പരിസരം) ഭാഗത്താണ് ഉപവാസ സമരം നടക്കുക.
പ്രദേശവാസികൾ ദിനംപ്രതി നേരിടുന്ന ദൈനംദിന യാത്രാ ബുദ്ധിമുട്ടുകളും, സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക എന്നതാണ് ഉപവാസ സമരത്തിന്റെ പ്രധാന ലക്ഷ്യം.
പ്രദേശവാസികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് അടിപ്പാത അനുവദിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
രാവിലെ 10 മണിക്ക് പയ്യോളി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സാഹിറ എൻ ഉപവാസ സമരം ഉദ്ഘാടനം ചെയ്യും.
തുടർന്ന് വിവിധ സമയങ്ങളിൽ രാഷ്ട്രീയ, സാമൂഹിക, കലാ–സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഉപവാസ പന്തലിലെത്തി സംസാരിക്കും.
വൈകിട്ട് ഉപവാസ സമാപനം മഹേഷ് ചോമ്പാല നാരങ്ങാനീർ നൽകി സമാപിക്കും
 .


Post a Comment

0 Comments