Ticker

6/recent/ticker-posts

ലൈംഗികാരോപണം നേരിട്ടതിന് പിന്നാലെ, യുവാവ് ആത്മഹത്യ ചെയ്ത സംഭവം: യുവതിക്കെതിരെ കേസെടുത്തു.

കോഴിക്കോട് :ലൈംഗികാരോപണം നേരിട്ടതിന് പിന്നാലെ, യുവാവ് ആത്മഹത്യ ചെയ്ത സംഭവം യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. ലഭിച്ച പരാതികളിൽ പ്രാഥമിക വിവര ശേഖരണം നടത്തിയ ശേഷമാണ് തീരുമാനം. യുവതിയെ പ്രതിയാക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.ദീപക്കിന്‍റെ കുടുംബത്തിന്‍റെ പരാതിയിലാണ് നടപടി എടുത്തത്. യുവതിയുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസടുത്തത്. പയ്യന്നൂരില്‍ സ്വകാര്യ ബസില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് കാട്ടി പൊതു പ്രവര്‍ത്തക കൂടിയായ യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയായിരുന്നു ദീപക് ജീവനൊടുക്കിയത്.

Post a Comment

0 Comments