Ticker

6/recent/ticker-posts

ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം

പേരാമ്പ്ര: കേരള എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ (AHSTA) 35-ാം കോഴിക്കോട് ജില്ലാ സമ്മേളനം പേരാമ്പ്ര ദയ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പ്രസിഡൻ്റ് കെ എം മനോജ് കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം
കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടരി പി കെ രാഗേഷ്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലതിക വിനോദ്, AHSTA സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് രാജേഷ് ജോസ്, സ്റ്റേറ്റ് സെക്രട്ടറി സെബാസ്റ്റ്യൻ ജോൺ, എക്സി അംഗം അരുൺ തോമസ്, മഹേഷ് ബാബ്യ മൂസക്കോയ മാവിളി സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി എം സത്യദേവൻ സ്വാഗതവും സുജിത്ത് നെല്ലിയേരി നന്ദിയും പറഞ്ഞു. സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ചടങ്ങിൽ നടന്നു.

Post a Comment

0 Comments