Ticker

6/recent/ticker-posts

പയ്യോളി സ്വദേശിയെ വീടിനകത്ത് തീക്കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

പയ്യോളി സ്വദേശിയെ വീടിനകത്ത് തീക്കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങൽ റെയിൽവെ സ്റ്റേഷന് പടിഞ്ഞാറ്,ഒറ്റക്കുറ്റിയിൽ രവീന്ദ്രൻ (59) ആണ് മരിച്ചത് .ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ
ഭാര്യയും മകനും ജോലിക്ക് പോയസമയമാണ് സംഭവം. വീടിനകത്ത് വെച്ച് തീക്കൊളുത്തിയ രവീന്ദ്രൻ ഓടി പുറത്തെത്തി വീഴുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന്, പയ്യോളി പോലീസ് സ്ഥലത്തെത്തി. മൃതദേഹം വടകര ജില്ല ഗവ.ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ശശികല. മകൻ: സോനു. സഹോദരങ്ങൾ: രാജൻ, പരേതരായ വിജയൻ, അശോകൻ.

Post a Comment

0 Comments