Ticker

6/recent/ticker-posts

ദയ സ്നേഹതീരം പാലിയേറ്റീവ് ദിന സന്ദേശയാത്ര സംഘടിപ്പിച്ചു


നന്തിബസാർ:ദേശീയപാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് തിക്കോടി ദയ സ്നേഹതീരം പാലിയേറ്റീവ് കെയറിന്റെ കരുണാർദ്ര സമൂഹത്തിനായ് കൈ കോർക്കാം എന്ന സന്ദേശമുയർത്തി ദയ സ്നേഹതീരത്തു നിന്ന് ആരംഭിച്ച് തിക്കോടിയിൽ സമാപിച്ച സന്ദേശയാത്രയിൽ നിരവധി പേർ അണിനിരന്നു.
         മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകുമാർ സി.കെ ഫ്ലാഗ് ഓഫ് ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജ്ന പിരിശത്തിൽ അധ്യക്ഷയായി. തിക്കോടി ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ്കമ്മിറ്റിചെയർപേഴ്സൺ സജിന ചെത്തിൽ , വാർഡ് മെമ്പർ അനസ് അണ്ണിയാട്ട് പ്രസംഗിച്ചു. മുഹമ്മദ് നജീബ് സ്വാഗതവും നദീം ബഷീർ നന്ദിയും പറഞ്ഞു.
         തിക്കോടി പഞ്ചായത്ത് ഓഫീസ് പരിസരത്ത് ചേർന്ന സമാപന സമ്മേളനം തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. ദയ പാലിയേറ്റീവ് ചെയർമാൻ ദാമോദരൻ പുതുവോത്ത് അധ്യക്ഷനായി. പയ്യോളി എസ്.ഐ ബിജു ആർ.സി മുഖ്യാതിഥിയായി പങ്കെടുത്തു. രാജൻ ചേലക്കൽ പ്രതിജ്ഞചൊല്ലിക്കൊടുത്തു.അബ്ദുൾ ഗഫൂർ ടി.വി. പാലിയേറ്റീവ് ദിന സന്ദേശം നൽകി. തിക്കോടി / പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന രാമകൃഷ്ണൻ, സംസാരിച്ചു.
ബഷീർ കോവുമ്മൽ സ്വാഗതവും നൗഫൽ എസ്.എം നന്ദിയും പറഞ്ഞു.


Post a Comment

0 Comments