Ticker

6/recent/ticker-posts

ധർണ്ണ സംഘടിപ്പിച്ചു

മെഡിസെപ്പ് പ്രീമിയം വർദ്ദനവ് പിൻവലിക്കുക,പെൻഷൻ പരിഷ്കരണനടപടികൾ ത്വരിതപ്പെടുത്തുക,DR കുടിശ്ശിക ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് KSSPA ചങ്ങരോത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാലേരി വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ്ണാസമരം സംഘടിപ്പിച്ചു.
KSSPA നിയോജകമണ്ഡലം പ്രസിഡൻറ് വി.കണാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.DCC സെക്രട്ടറി ഇ.വി.രാമചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.വാർഡ് മെമ്പർമാരായ സക്കീനകാസിം,ബാലൻമണ്ടയുള്ളതിൽ,കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വി.പി.ഇബ്രാഹീം മാസ്റ്റർ,കോൺഗ്രസ് ബ്ളോക്ക് വൈസ് പ്രസിഡൻറ് പ്രകാശൻ കന്നാട്ടി,UDF മണ്ഡലം കൺവീനർ പുതുക്കോട്ട് രവീന്ദ്രൻ എന്നിവർ സംസാരിച്ചു.KSSPA മണ്ഡലം പ്രസിഡൻറ് പി.കെ.അബ്ദുറഹിമാൻ അദ്ധ്യക്ഷം വഹിച്ചു.മണ്ഡലം സെക്രട്ടറി എം.കെ.ദാമോദരൻ സ്വാഗതവും പി.കെ. കൃഷ്ണദാസ് നന്ദിയും പറഞ്ഞു

Post a Comment

0 Comments