Ticker

6/recent/ticker-posts

പനിയും ഛർദ്ദിയേയും തുടർന്ന് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു

വടകര :പനിയും ഛർദ്ദിയേയും തുടർന്ന് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചു. വടകര നട് സ്ട്രീറ്റിലെ പി.പി. ഹൗസിൽ ഫൈസലിന്റെ മകൾ ധാനാ ഇഷാൻ (16) ആണ് മരിച്ചത്. ചോറോട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് 
ഈ മാസം 11ന് പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം വടകര സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന്  ആരോഗ്യനിലയിൽ മാറ്റമുണ്ടാകാതിരുന്നതിന്നതിനാൽ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ തീവ്ര ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

Post a Comment

0 Comments