Ticker

6/recent/ticker-posts

എലത്തൂർ അടച്ചിട്ട വീട്ടിൽ മോഷണം

എലത്തൂർ : അടച്ചിട്ട വീട്ടിൽ മോഷണം പറമ്പത്ത് പറമ്പിൽ 'അനവദ്യ'യിൽ ബാലകൃഷ്‌ണന്റെ വീട്ടിലാണ് കവർച്ച നടന്നത്. 14 പവനോളം സ്വർണവും പണവും കവർന്നു.കഴിഞ്ഞ ഞായറാഴ്‌ച വീടുപൂട്ടി മകളുടെ വീട്ടിലേക്കു പോയതായിരുന്നു വീട്ടുകാർ. ഇന്നലെ രാത്രി ഏഴോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്. മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്.
മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് കവർന്നത് എലത്തൂർ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments