Ticker

6/recent/ticker-posts

എ.വി അബ്‌ദുറഹിമാൻ ഹാജി ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ ഫൈൻ ആർട്സ് ഓഫ് സ്റ്റേജ് ഉദ്ഘാടനം



പയ്യോളി: എ.വി. അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫൈൻ ആർട്സ് ഓഫ് സ്റ്റേജ് ഉദ്ഘാടനം നടത്തി.

ഫൈൻ ആർട്സ് ഓഫ് സ്റ്റേജ് ഉദ്ഘാടനം, യൂണിയൻ–ഫൈൻ ആർട്സ് നെയിം റിവീലിംഗ്, ടാലന്റ് ഷോ എന്നിവ നടന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ. ആർ. കെ. സതീഷ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പാൾ നിഹാസ് , കൊമേഴ്സ് വിഭാഗം മേധാവി ത്രേസ്യ എന്നിവർ ആശംസ അറിയിച്ച ചടങ്ങിൽ ഫൈൻ ആർട്സ് സെക്രട്ടറി അൽക്ക നന്ദി രേഖപ്പെടുത്തി.
ഉച്ച കഴിഞ്ഞ് മെഹന്തി മത്സരം സംഘടിപ്പിച്ചു. ഫൈൻ ആർട്സ് ദിനത്തിലെ ആദ്യ മത്സരമായ മെഹന്തിയിൽ നല്ല പങ്കാളിത്തം ഉണ്ടായി. തുടർന്ന് നടന്ന മുട്ടിപ്പാട്ട് വിദ്യാർത്ഥികൾക്ക് ആവേശം പകരുന്ന തരത്തിൽ അരങ്ങേറി

Post a Comment

0 Comments