Ticker

6/recent/ticker-posts

തിക്കോടി പഞ്ചായത്ത് ഭരണം ലീഗിന് നൽകിയതിൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരിൽ അതൃപ്തി:പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

തിക്കോടി പഞ്ചായത്ത് ഭരണം ലീഗിന് നൽകിയതിൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരിൽ അതൃപ്തി,പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
കോൺഗ്രസിന്റെ ഭരണം ലീഗിന് വിറ്റ യുഡിഎഫ് ചെയർമാൻ രാജിവെക്കുക,കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാജിവെക്കുക തുടങ്ങിയ കയ്യെഴുത്ത് പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്. ആകെയുള്ള 13 വാർഡുകളിൽ
കോൺഗ്രസിന്

7 ഉം ലീഗിന് ആറും സീറ്റുകളാണ് ലഭിച്ചത്  ഇതിൻറെ അടിസ്ഥാനത്തിൽ കോൺഗ്രസിന് ആദ്യഘട്ടത്തിലെ ഭരണം ലഭിക്കും എന്നാണ് കരുതിയിരുന്നത്. എന്നാൽ അവസാന ചർച്ചയിൽ ലീഗിന് ആദ്യഭരണം നൽകാമെന്ന തീരുമാനമാണ് പ്രവർത്തകരിൽ പ്രതിഷേധത്തിന് ഇടയാക്കിയത്.രണ്ടുവർഷം ലീഗിനും തുടർന്നുള്ള മൂന്നുവർഷം കോൺഗ്രസിനും ആണ് ഭരണം ലഭിക്കുക 

Post a Comment

0 Comments