Ticker

6/recent/ticker-posts

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ റിനി ആൻ ജോർജിന്‍റെ പ്രതികരണം: "സത്യം പുറത്തുവരുന്നതിന്‍റെ തുടക്കമാണിത്"

 


യുവതികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിനെതിരായ നടപടികളോടുള്ള പ്രതികരണവുമായി നടിയും മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ് രംഗത്തെത്തി. എത്ര മൂടിവെക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരുന്നതിന്‍റെ ആരംഭമാണിതെന്നും രാഹുൽ വിഷയത്തിൽ പുതിയ വഴിത്തിരിവുകളാണ് ഉണ്ടായിരിക്കുന്നതെന്നും അവർ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിനെതിരേ ആദ്യമായി പരസ്യമായി ആരോപണം ഉന്നയിച്ച വ്യക്തിയാണ് റിനി ആൻ ജോർജ്. ഇതിനു പിന്നാലെയാണ് കൂടുതൽ യുവതികൾ സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

റിനി ആൻ ജോർജ് ഇതിനെ സ്ത്രീകളുടെ വിജയത്തിന്‍റെ തുടക്കമായി വിശേഷിപ്പിച്ചു. അതിജീവിതകൾക്ക് നീതി ലഭിക്കുന്നതിന്‍റെ ആരംഭമാണിതെന്നും സഹോദരിമാരുടെ സന്തോഷത്തിൽ താനും പങ്കുചേരുന്നെന്നും അവർ വ്യക്തമാക്കി. ഇനിയും അതിജീവിതമാരുണ്ട്, അവരും തങ്ങളുടെ നീതി ഉറപ്പാക്കണമെന്നും റിനി ആവശ്യപ്പെട്ടു.

രാഹുലിനെ പുറത്താക്കിയ വിഷയത്തിൽ റിനി കോൺഗ്രസ് നേതൃത്വത്തിന് നന്ദി അറിയിച്ചു. വൈകിയാണെങ്കിലും പാർട്ടി സ്ത്രീപക്ഷ നിലപാട് സ്വീകരിച്ചതിൽ അവർ സംതൃപ്തി രേഖപ്പെടുത്തി.ഈ വിഷയത്തിൽ തനിക്ക് വലിയ തോതിലുള്ള സൈബർ ആക്രമണം നേരിടേണ്ടി വന്നുവെന്നും, താൻ ഉന്നയിച്ച ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന വാദങ്ങളെ തകർക്കുന്ന ആദ്യ സൂചനയാണ് കോടതിയിൽ നിന്ന് ലഭിച്ചിരിക്കുന്നതെന്നും റിനി മാധ്യമങ്ങളോട് പ്രതികരിച്ചു.


Post a Comment

0 Comments